വിക്കുള്ളവര്‍ക്ക് പാണ്ടു വരുമോ ?
കവിതകളെക്കുറിച്ച് പറയുമ്പോള്‍ ഏറെ പറയാനുണ്ട്. കവിത വിവരമുള്ളവരുടെ ഭാഷയാണ്.
കവിതയെക്കുറിച്ച് ഞാനെഴുതിയ ഒരു കവിത ശ്രദ്ധിക്കൂ-
മോഷണം ഒരു കലയല്ല,
ഒരുതരം ആവിഷ്കാരമാണ്
ചെറ്റത്തരത്തിനും നാറിത്തരത്തിനും ഇടയില്‍ വരുന്ന
ചില അലവലാതിത്തരങ്ങളെയാണ്
നാം മോഷണം എന്നു വിളിക്കുന്നത്
റേപിനും സെക്സിനും ഇടയിലുള്ള ചില പരിപാടികളെ
പീഡനം എന്നു വിളിക്കുന്നതുപോലെ തന്നെ.
മോഷണത്തിനു മുമ്പാണോ മോഷ്ടാവുണ്ടായത്
അതോ മോഷണത്തിനു ശേഷമോ ?
കവിതാരചനയുടെ ഒരു പ്രാദേശികവ്യതിയാനമാണോ മോഷണം
അതോ സ്വയം ഒരു മോഷ്ടാവോ ?
ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍
കവിതാശാസ്ത്രജ്ഞര്‍ മോഷ്ടിക്കുന്നു.
ഓരോ കുറി കവിതയെഴുതുമ്പോഴും നാം
കവിതകളെ ദൈവത്തിനിട്ട്
ഒരു പണി കൊടുക്കുകയാണ്.
ഒരു ജനത ഒന്നിച്ചു കവിതയെഴുതുമ്പോള്‍
അവരുടെ മാതൃഭാഷ കവിതയാകുന്നു
ഇപ്പോള്‍ നമ്മുടേതെന്ന [...]

