Archive for 'Published'
പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

Posted 19 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging, Personal, Published | View Comments

ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് [...]

ന്‍റെ മാതൃഭൂമി, ഞാനും ഖേദിക്കുന്നു

ന്‍റെ മാതൃഭൂമി, ഞാനും ഖേദിക്കുന്നു

Posted 03 October 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. തട്ടിപ്പിന്‍റെ ഫോര്‍വേഡുകള്‍ എന്ന മാതൃഭൂമി ലേഖനം (ഇപ്പോള്‍ അങ്ങനെയായി) അനാദികാലം മുതല്‍ ഇന്‍റര്‍നെറ്റിലൂടെ ഫോര്‍വേഡ് ചെയ്തു നടക്കുകയായിരുന്നു. അത് ദൈവമോ മറ്റോ എഴുതിയതായിരിക്കണം. എന്തായാലും ഓപ്പണ്‍ സോഴ്സ് കണ്ടന്‍റാണെന്നതില്‍ സംശയമില്ല.
സംഭവത്തെപ്പറ്റി മാതൃഭൂമി ഇന്നത്തെ നഗരം പതിപ്പില്‍ ഒരു ഖേദപ്രകടനം നടത്തിയിട്ടുണ്ട്. അതിന്‍റെ സാരാംശം ഇങ്ങനെയാണ്- സെപ്റ്റംബര്‍ 29ന് കോഴിക്കോട് നഗരത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച തട്ടിപ്പിന്‍റെ ഫോര്‍വേഡുകള്‍ എന്ന കുറിപ്പ് യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരത്തിലെ നെറ്റ്‍ടോക് എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ് (യേത് [...]

ബ്ലോഗനയിലൂടെ ഒരിക്കല്‍ക്കൂടി

Posted 10 March 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

മാതൃഭൂമി ബ്ലോഗനയ്‍ക്കു നന്ദി. ഈ ബ്ലോഗിലെ ഒരു പോസ്റ്റ് കൂടി പ്രസിദ്ധീകരിച്ചതിനല്ല.സ്ലംഗോഡ് മില്യനെയര്‍ എന്ന സിനിമയെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ വ്യക്തമായ മുന്‍തൂക്കമുള്ള ചിന്തകളെ പിന്തുണച്ചതിന്. പോസ്റ്റെഴുതിയ എന്നെപ്പോലും വിസ്മയിപ്പിക്കും വിധം തീവ്രമായ പ്രതികരണങ്ങള്‍ നല്‍കിയ വായനക്കാരോടൊപ്പം നിന്നതിന്. പോസ്റ്റിന്‍റെ ലിങ്ക് ഇവിടെ. ബ്ലോഗന വെട്ടിമുറിച്ചെടുത്തത് താഴെ-

ബ്ലോഗന നിര്‍ത്താനുള്ള പരിപാടിയാണെന്നു തോന്നുന്നു

Posted 13 January 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

ബുദ്ധിജീവികള്‍ അടങ്ങിയിരിക്കുമോ ആവോ ?
മാതൃഭൂമിക്കും ബ്ലോഗനയ്‍ക്കും നന്ദി !

ചിത്രഭൂമിയില്‍ സംഭവിച്ചത്

Posted 09 January 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

ഇത് വെറുതെ അപ്‍ലോഡ് ചെയ്തു എന്നു മാത്രം. ചിത്രഭമിക്കും സംഭവിച്ചതാണ്. ജോയി മാത്യുവിന്‍റെ മെയിലാണ് ഇവിടെയും തെറ്റിദ്ധാരണയുണ്ടാക്കിയതത്രേ. അടുത്ത ലക്കത്തില്‍ എന്‍റെ പകര്‍പ്പവകാശം സ്ഥാപിച്ചു തരാനുള്ള നടപടി സ്വീകരിക്കുമെന്ന് പത്രാധിപര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പരിഹരിച്ച ഒരു പ്രശ്നമായതിനാല്‍ ഇതില്‍ ഇനി പ്രതിഷേധത്തിന്‍റെ ആവശ്യമില്ല.

2008ലെ മികച്ച ബ്ലോഗര്‍ ജോയി മാത്യു

Posted 30 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

ഇക്കണ്ട ബ്ലോഗര്‍മാരൊന്നും ബ്ലോഗര്‍മാരല്ല. യഥാര്‍ത്ഥ ബ്ലോഗര്‍ ഇദ്ദേഹമാണ്. ഇങ്ങനൊരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല. ഇനിയും ഈ ബ്ലോഗ് എഴുതുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ടാണ് ഈ ബ്ലോഗിന്റെ പേരു പോലും ആ മഹാപ്രതിഭയുടേതാക്കി മാറ്റി ഞാനങ്ങു സ്വയം നിഷ്പ്രഭനായത്. മഹാനായ ജോയി മാത്യുവിനു മുന്നില്‍ ‍ഞാനാര് ? മലയാളം ബ്ലോഗ് എന്ത് ?
ഏതു ജോയി മാത്യു എന്ന് ചോദിച്ചാല്‍ ഏതൊക്കെ ജോയി മാത്യുമാരെ നിങ്ങള്‍ക്കറിയാം എന്ന മറുചോദ്യമേ എന്‍റെ കയ്യിലുള്ളൂ. കാരണം, അതിലേതെങ്കിലും ഒരു ജോയി മാത്യു ആയിരിക്കും ഈ ജോയി [...]

എന്ന് സ്വന്തം അജ്ഞാതന്‍

Posted 30 January 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Published | View Comments

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ മെയില്‍ ഫോര്‍വേര്‍ഡുകളായി കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഇവയില്‍ കേരളാ ട്രാഫിക് ഗൈഡും ചാര്‍ളിയുടെ പ്രേമലേഖനവും പത്തിലേറെ തവണ ഫോര്‍വേര്‍ഡായി എനിക്കു തന്നെ കിട്ടിയിട്ടുണ്ട്. ആദ്യത്തേതില്‍ ബ്ലോഗിന്റെ വിലാസം കൊടുത്തിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ അതുമുണ്ടായിരുന്നില്ല. ബ്ലോഗല്ലേ, പോസ്റ്റല്ലേ എന്നൊക്കെ കരുതി വിട്ടതായിരുന്നു. എന്നിട്ടിപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയണ്ടേ ?ഈ ലക്കം ‘വനിത’ ദ്വൈവാരികയുടെ ചില പേജുകള്‍ ശ്രദ്ധിക്കൂ-

ലിതും ലതും ലെവനും തമ്മിലെന്തു ബന്ധം എന്നിനിയും മനസ്സിലാകാത്തവര്‍ക്കുവേണ്ടിലതിന്റെ ലിങ്ക്.

Related Posts with Thumbnails