Archive for 'Personal'
പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

Posted 19 November 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Blogging, Personal, Published | View Comments

ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് [...]

എന്‍റെ കന്നി (ശരിക്കും കര്‍ക്കിടകത്തിലാ) യുഎസ് പര്യടനം

എന്‍റെ കന്നി (ശരിക്കും കര്‍ക്കിടകത്തിലാ) യുഎസ് പര്യടനം

Posted 06 August 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

(മലയാളത്തിലെ ആദ്യത്തെ ബ്ലോഗായ എന്‍റെ ഏര്‍ളി ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റാണിത്. 1982ല്‍ മൂന്നു വയസ്സുള്ളപ്പോഴാണ് ഞാനത് എഴുതിത്തുടങ്ങിയത്)
Posted 03 August 1982
സത്യം പറഞ്ഞാല്‍ അച്ചാച്ചന്‍റെ കൂടെ അമേരിക്കേല്‍ വരെ പോയപ്പോഴാണ് അവിടുത്തെ കാര്യങ്ങളൊക്കെ മനസ്സിലായത്. രാജ്യം കൊള്ളാം. മൊത്തം സെറ്റപ്പുകളും കൊള്ളാം. വിമാനത്തിനാണ് പോയത്. വയസ് മൂന്നേ ഉള്ളൂ എന്നതിനാല്‍‍ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. നല്ല സ്ഥലം. റീഗന്‍ എന്നൊരു ചേട്ടനാണ് അവിടെ പ്രസിഡന്‍റ്. റീഗല്‍ തുള്ളിനീലം എന്നു കേട്ടിട്ടുണ്ട്. അതിന്‍റെ മുതലാളീടെ അനിയനോ മറ്റോ ആയിരിക്കും. [...]

പരസ്യവിമര്‍ശനം

പരസ്യവിമര്‍ശനം

Posted 27 July 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ബ്ലോഗില്‍ പരസ്യങ്ങള്‍ ഇടുന്നതിനെ സംബന്ധിച്ച് വായനക്കാരില്‍ ചിലരുടെ വിമര്‍ശനങ്ങള്‍ കുറെ ദിവസമായി എന്നെ വേട്ടയാടുകയാണ്. സാമ്പിളിനു രണ്ടെണ്ണം- “എന്തിനാ മാഷെ ഇത്രയും പരിഷ്കാരങള്‍.ആ ബെര്‍ളിത്തരങളുടേ ഒരിത് പോയതുപോലെ തോന്നുന്നു.കെട്ടും മട്ടും എല്ലാം താറുമാറായപോലെ.പിന്നെ പോസ്റ്റിനു നടുക്കുള്ള പരസ്യം ഏറ്റവും വലിയ ആകര്‍ഷണമാണ്.ഓരോ വരികള്‍ കഴിയുമ്പൊഴും ഓരോ പരസ്യം. അത് കുറച്ചുകൂടി നന്നായിരിക്കും.”-ശ്രീക്കുട്ടന്‍
“എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”-ബഷീര്‍
വിമര്‍ശനങ്ങള്‍ എന്നെ വളരെയധികം ചിന്തിപ്പിച്ചു. കുറെ നേരം [...]

ഇതെഴുതിയവനെ കുറെക്കാലമായി തിരയുകയായിരുന്നു

Posted 15 June 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ഇതില്‍ കഥാപാത്രമാവാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്നതുകൊണ്ടല്ല, എഴുത്തിന്‍റെ വല്ലാത്തൊരു പ്രയോഗമുണ്ട് ഇതില്‍. കുറെയധികം തവണ എനിക്കിതു ഫോര്‍വേഡായി ലഭിച്ചിരുന്നു. നെഡ്ഫ്രിന്‍ സഹോദരാ താങ്കളുടെ ബ്ലോഗില്‍ നിന്ന് അനുവാദമില്ലാതെ ഇതുപൊക്കി ഇവിടെ പബ്ലിഷ് ചെയ്യുന്നു. എനിക്കിവിടെ എന്തുമാകാമല്ലോ !!
“വെറും ഒരു കഥ!
ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്.
രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ [...]

ലഫ്.കേണല്‍ ഉമ്മന്‍ കോശിയുടെയും മകളുടെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി

Posted 13 May 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

പ്രിയപ്പെട്ട അച്ചായന്,
അച്ചായന്‍ ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ എന്റെ മോള്‍ ഒരേ കിടപ്പാണ്. ഇനി എണീക്കുമോ എന്നെനിക്കറിയില്ല. ഇതു നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് അവള്‍ ഇമ്മാതിരി കിടപ്പു കിടക്കുന്നത്. സത്യത്തില്‍ താങ്കളെ അച്ചായന്‍ എന്നു ഞാന്‍ വിളിക്കുമ്പോള്‍ അതൊരു തമാശയാണ്. 95ം വയസ്സില്‍ കൂദാശകള്‍ സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ച എന്റെ സ്വന്തം അച്ചായനെ പോലും ഞാന്‍ അച്ചായാ എന്നു വിളിച്ചിട്ടില്ല. എനിക്കു വയസ്സ് 53 കഴിഞ്ഞു.ഈ ജൂണില്‍ 54 വയസ് പൂര്‍ത്തിയാവും. 15 വര്‍ഷം [...]

മഹാപാപിക്കു മുപ്പത്

Posted 07 March 2009 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

നിങ്ങളുടെ ആരാധ്യപുരുഷനും ബ്ലോഗ് വഴി മലയാളഭാഷയുടെ ഉദ്ധാരണശേഷി വീണ്ടെടുത്തവനുമായ (ഭാഷയെ ഉദ്ധരിച്ച എന്നും പറയും) മഹാനായ ഞാന്‍ ദാ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് 30 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു (അഭൂതപൂര്‍വമായ കൈയ്യടി, ചെണ്ട, ബാന്‍ഡ് മേളം, ദഫ്മുട്ട്, കാവടി).
ഈ മനോഹരസുദിനം അനശ്വരമാക്കുന്നതിനു വേണ്ടി ഇന്നു മുതല്‍ ഒരു മാസത്തേക്ക് കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ന്റെ മുപ്പതാം ജന്മദിനത്തിന് ആശംസകള്‍, അനുമോദനങ്ങള്‍, ആദരാജ്ഞലികള്‍, അഭിനിവേശങ്ങള്‍, ആക്രാന്തങ്ങള്‍, ചെണ്ട്, റീത്ത്, നാരങ്ങ, നോട്ടുമാല തുടങ്ങിയ സംഗതികള്‍ സമര്‍പ്പിക്കേണ്ടവര്‍ക്ക് [...]

സിക്സ് പായ്ക്ക് മസിലുള്ള ബ്ലോഗര്‍

Posted 02 August 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ആര്‍നോള്‍ഡ് ശിവശങ്കരന് വളരെ പണ്ടേ ഉണ്ടായിരുന്നു. ഹോളിവുഡില്‍ ആണുങ്ങള്‍ ജനിക്കുമ്പോഴേ ഉണ്ട് സിക്സ് പായ്്ക്ക് മസില്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ഈ സിക്സ് പായ്ക്ക് കാണിച്ച് ഉണ്ടാക്കിയിട്ടുള്ള അലമ്പുകള്‍ക്ക് കണക്കില്ല. ഷാറൂഖ് നാല്‍പത്തിരണ്ടാം വയസ്സില്‍ ആറുമാസത്തോളം അധ്വാനിച്ച് സിക്സ് പായ്ക്ക് ഉണ്ടാക്കി ഓം ശാന്തി ഓമില്‍ കാണിച്ചു. ഇപ്പോള്‍ വിശാല്‍, സൂര്യ തുടങ്ങിയ താരങ്ങള്‍ തമിഴിലും കാണിക്കുന്നു. മലയാളത്തില്‍ സിക്സ് പായ്ക്ക് പോയിട്ട് ഡബിള്‍ പായ്ക്ക് എങ്കിലും കാണിക്കാനുള്ള ആരോഗ്യമുള്ള നടന്മാരില്ല. ഇവന്മാരൊക്കെ ആറുവര്‍ഷം പണിയെടുത്താല്‍ കുടവയറ് [...]

വരുന്നു, ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍

Posted 20 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

പ്രിയപ്പെട്ടവരെ,
പാലായില്‍ പ്രവര്‍ത്തനമാരംഭിച്ച ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ അഞ്ചു സോള്‍മേറ്റുകളെ ഇതുവരെ സംഘടിപ്പിച്ചു കഴിഞ്ഞു. ഓരോ മാസവും ഒന്നു വീതമായാണെങ്കിലും,ശ്രദ്ധേയമായ രീതിയില്‍ ചില കേസുകെട്ടുകള്‍ വളഞ്ഞുവരുന്നു എന്നത് ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
ഭാരവാഹികളില്ലാതെ ,ഒരു സ്വതന്ത്ര ആശയത്തിന് സ്ത്രീമനസ്സുകളില്‍ തങ്ങി നില്‍ക്കാനാകുമെങ്കിലും,ബെര്‍ളി തോമസ് അത്ര വളര്‍ന്നു എന്നു കരുതുന്നില്ല. അതിനാല്‍ ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ സംഘാടകത്വത്തില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് വിട്ടുനില്‍ക്കാനുമാകുന്നില്ല. ഈ പരിമിതി മറികടക്കാന്‍ ബെര്‍ളി തോമസ് ഫാന്‍സ് [...]

ബെര്‍ളീസ് ഭാന്‍സ് അസോസിയേഷന്‍

Posted 04 February 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

പ്രിയപ്പെട്ടവരെ, കുറെക്കാലമായി ഇവിടെ ബ്ലോഗ് ചെയ്യുന്ന എന്റെ ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതിനാല്‍ അവരെ എല്ലാം ഏകോപിപ്പിക്കുന്നതിനും എന്റെ പ്രശസ്‍തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനുമായി ഞാനെന്റെ പേരില്‍ ഒരു ഭാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഭാന്‍സ് അസോസിയേഷനില്‍ അംഗമാകാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്‍ക്ക് ചില പ്രധാന നിര്‍ദേശങ്ങള്‍.
1. ഞാന്‍ കടുത്ത വര്‍ഗീയവാദിയും സാമുദായിക തീവ്രവാദിയും ആയതുകൊണ്ട് റോമന്‍ കത്തോലിക്കരും ദീപിക പത്രം പതിവായി വരുത്തുന്നവരുമായിട്ടുള്ള ആളുകളെ മാത്രമേ ഭാന്‍സ് അസോസിയേന്‍ അംഗങ്ങളായി പരിഗണിക്കുകയുള്ളൂ. മറ്റ് മതങ്ങളിലുള്ളവര്‍ ക്ഷമിക്കുക.മതംമാറി ക്രിസ്‍ത്യാനിയാകുന്നവരെ ഭാന്‍സ് [...]

മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ് (അഭിമുഖം)

Posted 04 December 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ഹഹഹഹ.. ഇനിയും അഭിമുഖമോ ? എത്രയെണ്ണം കഴിഞ്ഞിരിക്കുന്നു …സെലബ്രിറ്റികളാണെന്നു വച്ച് ഞങ്ങള്‍ പറയുന്ന കാര്യങ്ങളൊക്കെ വായനക്കാര്‍ക്ക് തേനും പാലും ആണെന്നു വച്ച് ഇതൊക്കെ അവര്‍ത്തിച്ചു പറയുന്ന ‍ഞങ്ങള്‍ക്കു ബോറടിക്കില്ലേ ? യൂ വൈ നോട്ട് അണ്ടര്‍സ്റ്റാര്‍ഡിങ് ദി ഡിഫിക്കല്‍ട്ടീസ് ഓഫ് സെലബ്രിറ്റീസ് ഫേസിങ് ബിഫോര്‍ ഇന്റര്‍വ്യൂസ് ?
സാറ് മലയാളം പറഞ്ഞാല്‍ മതി..പുവര്‍ ഗേള്‍.. ഇംഗ്ലീഷും അറിയില്ല… ഓകെ..ഓകെ..ചോദിച്ചോളൂ.. അധികം സമയമില്ല.. പെട്ടെന്നു പെട്ടെന്നു ചോദിക്കണം..
സര്‍.. രണ്ട് അല്ലെങ്കില്‍ മൂന്ന്.. അതില്‍ കൂടുതല്‍ ഗ്യാപ്പിടാതെ പോസ്റ്റ് ഇടുന്ന സാറിനെ [...]

കുറുമാനും സഖിമാരും ഞാനും

Posted 05 September 2007 | By Berly Thomas | ബെര്‍ളി തോമസ് | Categories: Personal | View Comments

ബ്ലോഗിനെ സംബന്ധിച്ച് ഇനി മേല്‍ യാതൊന്നും എഴുതില്ല എന്ന തീരുമാനമെടുത്ത് ഇത്രവേഗം അത് ലംഘിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. പക്ഷെ, ഇത് ആക്ഷേപഹാസ്യമല്ല എന്നതില്‍ ജാമ്യമെടുത്ത് കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നു വന്ന നാടകത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാമെന്നു തോന്നി. 1.കുറുമാന്‍ നല്ലവനോ ചീത്തയോ എന്ന കാര്യം അന്വേഷിക്കുന്നതും അതനുസരിച്ച് കുറുമാനെ വിസ്‍തരിക്കുന്നതും കുറുമാന്‍ നല്ലവനാണോ തെറ്റുകരനാണോ എന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും അങ്ങേയറ്റം അപഹാസ്യമായ നടപടിയാണ്. മലയാളം ബ്ലോഗ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരു ദുരന്തമായിരിക്കും ഇത്. [...]

Related Posts with Thumbnails