ക്രിസ്മസ് ബംപര്‍
വെളുപ്പിനു മൂന്നരയായപ്പോള്‍ മാത്തുക്കുട്ടി പതിവുപോലെ ടാപ്പിങ് കത്തിയും ഹെഡ്‍ലൈറ്റുമായി തോട്ടത്തിലേക്കു പോയി. കിടക്കയില്‍ തിരിഞ്ഞു കിടക്കുമ്പോള്‍ ലില്ലിക്കുട്ടി വാതിലില്‍ മുട്ടുകേട്ടു. എത്ര പണം കയ്യിലുണ്ടായാലും ഒന്നും അത്ര പെട്ടെന്നു മാറില്ല. ക്രൂശിതരൂപത്തിനു പിന്നലിരിക്കുന്ന ലോട്ടറി ടിക്കറ്റ് തന്റെ വിധി മാറ്റിയെഴുതിയ വിവരം അത്രപെട്ടെന്നു് ആരും വിശ്വസിക്കില്ല. ഇന്നു താന്‍ ലക്ഷപ്രഭുവാണ്. എന്നിട്ടും കെട്ടിയവന്‍ വീട്ടില്‍ നിന്നിറങ്ങുന്ന നേരം നോക്കി എത്തുന്ന മുതലാളിയുടെ മുട്ടു കേള്‍ക്കുമ്പോള്‍ അറിയാതെ ഉള്ളില്‍ ആരോ വാതില്‍ തുറന്നു കൊടുക്കുന്നു. റോസമ്മ
കൊച്ചമ്മയ്ക്ക് പ്രാര്‍ത്ഥനയിലും പ്രേഷിതപ്രവര്‍ത്തനത്തിലുമാണ് [...]

