ഗുജറാത്ത് ലെറ്റര്‍
പ്രിയപ്പെട്ട അമ്മാവന്,
ഇത് വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് എന്നു പ്രത്യേകം പറയുന്നില്ല. വായിച്ചു വരുമ്പോള്‍ അമ്മാവന്‍ ഞെട്ടാതിരിക്കാന്‍ വേണ്ടി ഒന്നു സൂചിപ്പിച്ചെന്നു മാത്രം. അമ്മാവന്റെ മകളെ ഞാന്‍ കല്യാണം കഴിക്കാമെന്നു സമ്മതിച്ചത് അമ്മാവന്റെ സ്വത്തോ പണമോ മോള്‍ടെ സൌന്ദര്യമോ ഒന്നും കണ്ടിട്ടല്ല. കുലമഹിമ, അതൊന്നുമാത്രമാണ് അമ്മാവനിലും മകളിലും എന്നെ തളച്ചിട്ടത്. ചെറുപ്പത്തില്‍ പെറ്റമ്മയുടെ താലിമാല പൊട്ടിച്ചുകൊണ്ടു നാടുവിട്ട അമ്മാവന്‍ വളരെ വലിയ ബിസിനസുകാരായി മടങ്ങി വരുമ്പോള്‍ ഞാന്‍ സത്യം പറഞ്ഞാല്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നൊക്കെ [...]










