പൂജയെ ജീവിക്കാന്‍ അനുവദിക്കൂ
പൂജമോള്‍ക്കിപ്പോള്‍ എട്ടുവയസ്സാണ് പ്രായം. നല്ല മലയാളം പറഞ്ഞ് മാന്യമായി തിരുവനന്തപുരത്ത് സ്കൂളില്‍ പോകുന്ന ആ കൊച്ചിനെ വെറുതെ ഫോര്‍വേഡ് ചെയ്ത് ഫോര്‍വേഡ് ചെയ്ത് ബുദ്ധിമുട്ടിക്കരുതേ എന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു.
പൂജമോള്‍ക്കിപ്പോള്‍ എട്ടുവയസ്സാണ് പ്രായം. നല്ല മലയാളം പറഞ്ഞ് മാന്യമായി തിരുവനന്തപുരത്ത് സ്കൂളില്‍ പോകുന്ന ആ കൊച്ചിനെ വെറുതെ ഫോര്‍വേഡ് ചെയ്ത് ഫോര്‍വേഡ് ചെയ്ത് ബുദ്ധിമുട്ടിക്കരുതേ എന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു.
അത്രയേറെ വെറുക്കുന്ന ബോറടിപ്പിക്കുന്ന ഒരു ഗാനം ആളുകള്‍ പലതവണ ആവര്‍ത്തിച്ചു കാണുമോ ? സില്‍സില മലയാളത്തിലെ ഏറ്റവും നികൃഷ്ടമായ സംഗീത ആല്‍ബമാണ് എന്ന വിശേഷണം പാടെ തെറ്റായിരുന്നു എന്ന് അതിന്‍റെ വിജയം തന്നെ തെളിയിക്കുന്നു. മറിച്ച്, മലയാളത്തിലെ ഏറ്റവും വ്യത്യസ്തമായ ആല്‍ബമാണ് സില്‍സില.
മീഡിയ ദൈവമാകുന്ന സമൂഹത്തില്‍ മിഡില്‍ ക്ലാസ്സിന്‍റെ ദാഹം ശമിപ്പിക്കാന്‍ വേണ്ടതൊക്കെയും സ്വരുക്കൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ മുനയില്‍ നിര്‍ത്തി സര്‍ക്കാരുകളെയും അന്വേഷണസംഘടനകളെയും വിറപ്പിക്കുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ ആരുടെ ആവശ്യമാണ് ?
ഇന്നലെ ഞാന്‍ ടിവി കണ്ടില്ല, ഇന്നിറങ്ങിയ പത്രവും കണ്ടില്ല. രാവിലെ പത്രക്കാരന്‍ കൊണ്ടുവന്ന പത്രം വീട്ടില്‍ ആരെങ്കിലും ഉണരുന്നതിനു മുമ്പേ എടുത്തുകൊണ്ടുപോയി കളഞ്ഞു. വഴിവക്കില്‍ കങ്കാരുവിന്‍റെ ഷേപ്പിലുള്ള ചവറ്റുകൊട്ടയിലേക്കിടുമ്പോള്‍ ഒന്നാം പേജിലേക്ക് വെറുതെ ഒന്നു നോക്കി- ഭയപ്പെട്ടതുപോലെ തന്നെ കരിഞ്ഞ മൃതദേഹത്തിന്‍റെ ചിത്രം, ഭീമാകാരമായ തലക്കെട്ടുകള്‍. തിരിഞ്ഞുനോക്കാതെ പത്രത്തിന്‍റെ അടുത്തു നിന്ന് ഞാന്‍ വേഗം രക്ഷപെട്ടു. ഇത് എത്ര പേര്‍ വിശ്വസിക്കും എന്നെനിക്കറിയില്ല. വിശ്വസിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല.
ചാനലുകാരെയും മാധ്യമപ്രവര്‍ത്തകരെയും ചീത്ത വിളിക്കുന്നത് ഞാന്‍ നിര്‍ത്തി. പാലോളി സഖാവ് [...]
മുഖ്യധാരാ മാധ്യമങ്ങളോട് പിടിച്ചുനില്‍ക്കാനാവാത്ത ഏതോ മുഖ്യധാരാ ബ്ളോഗറുടെ രോദനം പോലെ തോന്നുമെങ്കിലും ആക്ച്വലി സംഗതി ഡിഫറന്റാണ്. ബ്ളോഗര്‍മാരുടെ കടന്നാക്രമണത്തെ അതിജീവിക്കാനാവാതെ വായനക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളം പത്രങ്ങളുടെ അല്ലെങ്കില്‍ കേരളത്തിലെ പത്രങ്ങളുടെ ആത്മരോദനമായി വേണമെങ്കില്‍ ഇതിനെ വ്യാഖ്യാനിക്കാം. കാരണം, ഇന്ത്യന്‍ റീഡര്‍ഷിപ് സര്‍വേ അനുസരിച്ച് 2010 ആദ്യപാദത്തില്‍ കേരളത്തിലെ പത്രങ്ങള്‍ക്കു വായനക്കാരുടെ എണ്ണത്തില്‍ (വരിക്കാരുടെ എണ്ണത്തിലല്ല) കുറവു സംഭവിച്ചിരിക്കുകയാണ്. റീഡര്‍ഷിപ് സര്‍വേ പ്രധാനമായും പരസ്യവരുമാനത്തെയും പരസ്യനിരക്കിനെയും സ്വാധീനിക്കുന്നതാണെന്നതിനാല്‍ പരസ്യക്കമ്പനികള്‍ ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുന്നതാണ് ഇതെന്നതു വേറെ കാര്യം.
ആഗോളീകരണത്തിന്റെ ഫലമായി ലോകമെമ്പാടും [...]
വാര്‍ത്തകളെ വായനക്കാരന്‍ അല്ലെങ്കില്‍ പ്രേക്ഷകന്‍ എങ്ങനെ കാണുന്നു എന്നതും വാര്‍ത്താവതാരകനോ എഡിറ്ററോ എങ്ങനെ കാണുന്നു എന്നതും വ്യത്യസ്തവും തികച്ചും കൗതുകകരവുമായ കാര്യമാണ്. ഓരോ നിമിഷവും വാര്‍ത്തകളുടെ ലോകത്ത് ജീവിക്കുന്ന എഡിറ്ററെ അനുദിനം വായനക്കാരനെ ഞെട്ടിക്കുന്ന സംഭവങ്ങളൊന്നും കുലുക്കുകയേയില്ല. നൂറോ ഇരുനൂറോ പേര്‍ മരിച്ച വാര്‍ത്തയോ ഭീകരാക്രമണ വാര്‍ത്തയോ ഒക്കെ ഉള്ള ദിവസം വാര്‍ത്താവതാരകന്‍ അമ്മേടെ അങ്ങളേടെ മോള്‍ടെ കല്യാണത്തിനു പോകുന്ന തിളക്കത്തോടെ ആവേശത്തോടെ ഒക്കെയാവും ജോലിക്കെത്തുക. കാരണം, ജോലിയില്‍ നിന്നുള്ള ത്രില്ലുകള്‍ വാര്‍ത്തപ്പണിക്കാരന് ഇത്തരം വാര്‍ത്തകളിലൂടെയാണ് ലഭിക്കുക. [...]
സവിത ഭാഭി ഡോട് കോം എന്ന ഓണ്‍ലൈന്‍ മസാല്‍ദസ വിധിയോടു മല്ലടിച്ചു പിന്നെയും ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ആ പാവം സ്ത്രീയോട് കാരുണ്യം കാണിക്കാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെയുളള ആരും തയ്യാറായിട്ടില്ല. സ്വന്തം ഡൊമെയ്ന്‍ നിരോധിച്ചതോടെ വേറെ പല പേരുകളിലുമാണ് ചേച്ചി പ്രതിസന്ധികളെ അതിജീവിക്കുന്നത്. ആരൊക്കെ എന്തൊക്കെ കാരുണ്യം കാണിച്ചാലും ചേച്ചിക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വയ്ക്കുന്നിടത്തോളം വലിയ ഒരു കാരുണ്യം വേറെയില്ല. അതുകൊണ്ട് തന്നെ ദിവ്യ ദ്വിവേദി എന്ന ചെറുകിട നടി തന്റെ മാതൃകാപരമായ [...]
പണ്ടു പ്രേമിച്ച പെണ്ണിനെ വേറെ ആണുങ്ങള്‍ കെട്ടിയാലും അവളെ കെട്ടിയോന്‍ ഇടിക്കുന്നുണ്ടോ തൊഴിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കുകയും അതിനെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയും ചെയ്യുന്ന നല്ലവനായ കാമുകനെപ്പോലെയാണ് ബിബിസി. ബ്രിട്ടീഷ് ബോര്‍കാസ്റ്റിങ് (സോറി, ബ്രോഡ്കാസ്റ്റിങ്) കോര്‍പേറേഷന്‍ എന്നാണ് പേരെങ്കിലും ലോകത്തെ വിവിധ വിഷയങ്ങളിലുള്ള ആധികാരിക ലേഖനങ്ങളില്‍ മദ്യത്തോടുള്ള കേരളത്തിന്റെ പ്രണയത്തെപ്പറ്റി പുതിയൊരു ലേഖനവുമുണ്ട്. ഖാദിയുടെ ബ്രാന്‍ഡ് അംബാസിഡറായ ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍ കേരളത്തിലെ മുഴുവന്‍ കുടിയന്‍മാരെയും പ്രതിനിധീകരിച്ച് കള്ളുകുപ്പിയുമായിരിക്കുന്ന പടമാണ് ലേഖനത്തോടൊപ്പമുള്ളത്.
ബിബിസിക്ക് കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല [...]
പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നവരും മനുഷ്യക്കടത്തു നടത്തുന്നവരും അഭിമാനിക്കുക. ഏഷ്യയിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി നിങ്ങളുടെ ഒക്കെ പുണ്യം കൊണ്ട് കാണാതായ സ്ത്രീകളുടെ എണ്ണം 10 കോടിയായിരിക്കുന്നു. 2007ലെ കണക്കനുസരിച്ചാണ് ഇന്ത്യ,ചൈന,ബംഗ്ലാദേശ്, ഇറാന്‍, പാക്കിസ്ഥാന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇത്രയധികം പെണ്ണുങ്ങള്‍ അപ്രത്യക്ഷരായിരിക്കുന്നത്. വനിതാ ദിനത്തില്‍ യുഎന്‍ ഡയലപ്മെന്‍റ് പ്രോഗ്രാമായ യുഎന്‍ഡിപി പുറത്തു വിട്ടിരിക്കുന്ന കണക്കിനെ സംബന്ധിച്ച് വിശദമായ വാര്‍ത്ത ഇന്നത്തെ മാതൃഭൂമി അടക്കം പ്രധാന പത്രങ്ങളില്‍ വായിക്കാം.
‘ന്യൂഡല്‍ഹി: ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നായി [...]
പറയുമ്പം എല്ലാം പറയണമല്ലോ; ലാലേട്ടനോട് വിഗ്ഗ് ഊരിവച്ച് റോഡിലിറങ്ങാന്‍ ധൈര്യമുണ്ടോ എന്ന വെല്ലുവിളി സത്യത്തില്‍ പമേല ആന്‍ഡേഴ്സണോട് ബ്രാ ഊരിവച്ച് ഇറങ്ങാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യം പോലെ ബാലിശമാണ്. എന്നിട്ട് രജനീകാന്തിന്റെ ഉദാഹരണവും. രജനീകാന്തുമായി താരതമ്യത്തിനു പറ്റിയ നടനല്ല മോഹന്‍ലാല്‍. രജനീകാന്ത് ഒരു വലിയ താരമായിരിക്കാം; പക്ഷെ, രജനീകാന്തിനെക്കാള്‍ എത്രയോ മികച്ച നടനാണ് മോഹന്‍ലാല്‍. ഇനിയിപ്പോള്‍ അതും പറഞ്ഞിട്ടു കാര്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഓട്ടക്കരനാണ് പക്ഷെ, കാലൊടിഞ്ഞു കിടപ്പാണ് എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ മികച്ച നടന്‍മാരുടെ [...]
”ഹെന്റമ്മേ, ഈ പത്രക്കാരെക്കൊണ്ടു തോറ്റു” എന്ന ഗറുവാസീസ് ആശാന്റെ ഡയലോഗ് തീര്‍ച്ചയായും സെലബ്രിറ്റികള്‍ എല്ലാ ദിവസവും പറയുന്നതാണ്. എന്നാല്‍, അതിലൊരല്‍പം സന്തോഷവും അഭിമാനവുമൊക്കെ അടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ സെലബ്രിറ്റികളെ പിന്നെയും പിന്നെയും തോല്‍പിക്കാന്‍ പത്രക്കാര്‍ക്ക് ഇഷ്ടമാണ്. മീരാ ജാസ്മിനെ മാന്‍ഡലില്‍ രാജേഷ് ഉപേക്ഷിച്ചു എന്നു കണ്ടെത്തിയ പ്രഖ്യാപിച്ച പത്രങ്ങള്‍ തന്നെ ഇപ്പോള്‍ മീരയുടെ പിറന്നാളിന് രാജേഷ് കേക്കുമായി വന്ന കഥയെഴുതി കണ്ണീരൊഴുക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത്രയും അധാര്‍മികമായ ജോലി ചെയ്യുന്ന മറ്റൊരു വര്‍ഗവും ഉണ്ടാവില്ല. ആ തൊഴിലിന്റെ ഒരു പ്രത്യേകത വച്ച് [...]