സദസ്സറിഞ്ഞ് ഒരു പ്രസംഗം
സക്കറിയയിലൂടെ ലോകം പഠിച്ചത് ഒരു വലിയ പാഠമാണ്. പ്രസംഗിക്കുമ്പോള്‍ സദസ് അറിഞ്ഞു പ്രസംഗിക്കണം. ഇല്ലെങ്കില്‍ വിരമറിയും. അങ്ങനെ വിവരമറിഞ്ഞിട്ട് പരാതി പറയാന്‍ പോയിട്ട് പരാതി ഇല്ല എന്നു പോലും പറയാന്‍ പാടില്ല. അഭിനവ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സഖാക്കളെയും കേരളജനതയെയുമൊക്കെ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധ്യനായ സഖാവ് പിണറായി വിജയന്‍ പഠിപ്പിച്ച ഇൌ പാഠം എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു.
കമ്യൂണിസ്റ്റ്കാര്‍ക്കിടയില്‍ പോയി അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ചാല്‍ അടികിട്ടേണ്ടതു തന്നെയാണെന്ന് ര്‍ഞാനും വിശ്വസിക്കുന്നു. സക്കറിയയെക്കാള്‍ ഒട്ടും കേമനല്ല പിണറായി വിജയന്‍ എന്നിരിക്കെ മുകളില്‍ [...]

