Archive for 'Series'

ഹാപ്പി- അണ്‍ഹാപ്പി ക്രിസ്മസ് (ദുരന്തകഥ- മൂന്നാം ഭാവം)

Posted 28 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

[തീര്‍ച്ചയായും ഇതൊരു കടന്ന കയ്യാവും എന്നെനിക്കു വ്യക്തമായറിയാം. ഡുണ്ടുമോന്‍ ഉന്നയിച്ചതുപോലെ ഈ കഥയില്‍ ഇനിയവശേഷിക്കുന്ന ഗള്‍ഫുകാരന്‍, ഡെയ്സിയുടെ പ്രതിശ്രുതവരന്‍ സിറിയകിന്റെ ആംഗിളില്‍ നിന്നു കൂടി ഇതൊന്നു മാറ്റിലെഴുതിയാലെന്ത് എന്ന തോന്നലില്‍ നിന്നാണ് വീണ്ടും സാഹസത്തിനു മുതിരുന്നത്. ഇതി ഇതുകഴിഞ്ഞ് സ്റ്റെല്ലയുടെ ആംഗിളില്‍, അവള്‍ടെ അമ്മേടെ ആംഗിളില്‍, അവര്‍ കാറില്‍ പോകുമ്പോള്‍ കുറുകെ ചാടുന്ന പട്ടിയുടെ ആംഗിളില്‍ എന്നൊന്നും ആരും പറഞ്ഞേക്കരുത്. സിറിയക് ഒരു കഥാപാത്രമായതിനാല്‍ അദ്ദേഹത്തിന്റെ ആംഗിളില്‍ നിന്നുകൊണ്ടുള്ള പുനര്‍വായന, അല്ലെങ്കില്‍ രചന. വായിക്കുക.]
ലാന്‍ഡിങ്ങിനൊരുങ്ങുന്ന അറിയിപ്പു വന്നപ്പോഴാണ് [...]

അണ്‍ഹാപ്പി ക്രിസ്മസ് (ദുരന്തകഥയുടെ മറുപുറം )

Posted 27 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

[ഹാപ്പി ക്രിസ്മസ് (ഒരു പ്രണയ-ദുരന്ത കഥ) എന്ന ഇതിനു മുമ്പത്തെ പോസ്റ്റില്‍ ക്ളൈമാക്സില്‍ കൊല്ലപ്പെടുന്ന ചെറുപ്പക്കാരനും അയാളുടെ ഭാര്യയും ആരാണെന്നോ എന്താണെന്നോ കഥയില്‍ പറയുന്നില്ല. പ്രധാനകഥാപാത്രങ്ങള്‍ക്കു രക്ഷപെടാന്‍ വേണ്ടി അങ്ങനെയൊരാളെ കൊലയ്ക്കു കൊടുത്തതിന്റെ ധാര്‍മികതയെക്കുറിച്ചും പലരും സംശയങ്ങളുന്നയിച്ചിരുന്നു. പ്രതികരണങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് തഥാഗതന്റെയായിരുന്നു. കഥ ക്ളൈമാക്സില്‍ ഇരകളാവുന്ന ദമ്പതികളുടെ ആംഗിളില്‍ മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്റെ വെല്ലുവിളി നിറഞ്ഞ ആഹ്വാനം ഏറ്റെടുത്തു കൊണ്ട് അക്കഥയുടെ മറുപുറം അവതരിപ്പിക്കുന്നു. അവസാനം കൊല്ലപ്പെടുന്ന ചെറുപ്പക്കാരന്റെയും അയാളുടെ ഭാര്യയുടെയും ആംഗിളില്‍, വായിക്കുക.]
കുടുകുടെ ചിരിക്കുന്ന സ്റ്റെല്ലയുടെ [...]

ഹാപ്പി ക്രിസ്മസ് !!! (ഒരു ദുരന്ത – പ്രണയ കധ)

Posted 25 December 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

പീറ്റര്‍ക്ക് ഉറക്കമില്ലായിരുന്നു. അന്നു മാത്രമല്ല, ഡിസംബര്‍ 12നു ശേഷം ഒറ്റ ദിവസം പോലും പീറ്റര്‍ ഉറങ്ങിയിരുന്നില്ല. കാരണം, ഡെയ്സിക്കു കല്യാണം ഉറപ്പിച്ചത് അന്നായിരുന്നു. കോടഞ്ചേരിക്കാരന്‍ കുര്യാക്കോസിന്റെ മകന്‍ ഗള്‍ഫില്‍ ഏതോ ഹോട്ടലില്‍ ഉഴുന്നരയ്ക്കുന്ന സിറിയക് അവളെ കല്യാണം കഴിക്കാന്‍ തീരുമാനിച്ച വിവരം അവള്‍ തന്നെയാണ് പീറ്ററെ അറിയിച്ചത്. ക്രിസ്മസ് കഴിഞ്ഞുള്ള ആദ്യഞായറാഴ്ച മനസമ്മതം, പിന്നത്തെ ഞായറാഴ്ച കല്യാണം. പിന്നെങ്ങനെ പീറ്റര്‍ ഉറങ്ങും.

പീറ്ററും ഡെയ്സിയും തമ്മിലുള്ള പ്രണയം കോടഞ്ചേരിക്കാര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നതിനാല്‍ ഡെയ്സിക്കു പറഞ്ഞുറപ്പിച്ചിരുന്ന സ്ത്രീധനത്തോടൊപ്പം [...]

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി- 5

Posted 16 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

അച്ചന്റെ അലര്‍ച്ച കേട്ടിട്ടെന്നോണം അബോധാവസ്ഥയിലായിരുന്ന സിസ്റ്റര്‍ ലൂസിയും ബീനയും ഉണര്‍ന്നു. ഇടവകയിലങ്ങോളമിങ്ങോളം ആയിരം വാതിലുകള്‍ തുറന്നു. ലൈറ്റുകള്‍ തെളിഞ്ഞു. സൈറണ്‍ മുഴക്കി, പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ് സംഘങ്ങളും ജില്ലാ കലക്ടറും പാഞ്ഞെത്തി. ഗ്രാമം മുഴുവന്‍ പള്ളിമുറ്റത്ത് സംഘടിച്ചു.
ടിവി ചാനലുകാര്‍ സംഭവസ്ഥലം ലക്ഷ്യമാക്കി കുതിച്ചു. പള്ളിമുറ്റത്തെത്തിയ ജനക്കൂട്ടം അച്ചനെന്തു സംഭവിച്ചു എന്നറിയാന്‍ എത്തിനോക്കി. അച്ചന്‍ വരാന്തയില്‍ ബോധം കെട്ടു കിടക്കുകയാണ്. മറ്റാരെയും കാണാനില്ല. പള്ളിമുറ്റത്തേക്ക് കയറിപ്പോന്ന രൂപം അച്ചനെ തട്ടിയോ ? ജനം ആശങ്കയോടെ പിറുപിറുത്തു. പെട്ടെന്ന് [...]

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി- 4

Posted 15 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

നീണ്ട ഒരു ചിരിയോടു കൂടി ഫോണ്‍ കട്ടായി.
അച്ചന്‍ വേഗം മഠത്തിലെ നമ്പരില്‍ വിളിച്ചു. രാത്രിയില്‍ അത്താഴം കഴിഞ്ഞ് ചേറുണ്ണിയും ലൂസിയും കൂടി വരാന്തയില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണെന്നും പിന്നെ വന്നു നോക്കുമ്പോള്‍ ചേറുണ്ണിയെ കാണാനില്ലെന്നും ലൂസി മുറ്റത്ത് ബോധം കെട്ടു കിടക്കുകയായിരുന്നെന്നും മദര്‍ പറഞ്ഞു. അച്ചന് കുറച്ചാശ്വാസമായി.
അപ്പോള്‍ ആരാണ് രാത്രി കിണറ്റില്‍ ചാടിയത് ?
അറിയില്ല.. ഞങ്ങളും ഒരു ശബ്ദമേ കേട്ടുള്ളൂ !
അച്ചന് ഒന്നു മനസ്സിലായി. സംഗതികള്‍ ഇടവക-രൂപതാ തലത്തിനപ്പുറത്താണ്. ചേറുണ്ണി ആള് ചില്ലറക്കാരനല്ല എന്നല്ല [...]

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി- 3

Posted 14 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

ചേറുണ്ണി പറഞ്ഞ സത്യം കേട്ട് ബീന പേടിച്ചു എന്നല്ല അങ്ങ് ഭയപ്പെട്ടു പോയി. സകലവികാരവും മദാലസവും ഇറങ്ങി വെറും പെങ്കൊച്ചായി അവള്‍ നാലു ദിവസം പനിച്ചു കിടന്നു. അങ്ങനെ നാലും നാലും എട്ടു ദിവസം ബീന വീട്ടിനുള്ളിലായിരുന്നു. ബീന പനിച്ചു കിടന്ന നാലു ദിവസവും ചേറുണ്ണി ടൈഗര്‍ഹില്‍സിലെ പല വീടുകളിലും അന്തിയുറങ്ങി.
അഞ്ചാം ദിവസം രാത്രി 11 മണിയോടെ ചേറുണ്ണി കന്യാസ്ത്രീമഠത്തിന്റെ മഠത്തിന്റെ മതില്‍ ചാടാന്‍ കുതിക്കുമ്പോള്‍ വെറുതെ ചുമ്മാ ആത്മീയകാര്യങ്ങളന്വേഷിക്കാന്‍ വേണ്ടി ഗേറ്റിലൂടെ അകത്തേക്കു കടക്കുകയായിരുന്ന [...]

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി – 2

Posted 13 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

പിറ്റേന്ന് പിസിയുടെ ബോഡി പുലി ആക്രമിച്ച നിലയില്‍ ബീനയുടെ മുറ്റത്ത് കിടന്നു. മുഖത്തും കൈകളിലും പുലിയുടെ ഗര്‍ജ്ജനമേറ്റ പാടുകള്‍. പിസിയെ ആശുപത്രിയില്‍ കൊണ്ടുപോയി പൊക്കിളിനു ചുറ്റും 16 റൌണ്ട് വെടിവച്ചശേഷം തിരികെ കൊണ്ടു വന്ന് വരാന്തയില്‍ കിടത്തി. ഉരുട്ട് കഴിഞ്ഞ പ്രതിയെപ്പോലെ പ്രയോജനമില്ലാത്ത പിസിയെ പുലിയില്‍ നിന്നു പ്രൊട്ടക്ഷനു വേണ്ടി നിയോഗിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്നും നല്ല ഉന്നവും മറ്റുമുള്ള വേറേ എസ്ഐ, സിഐ റാങ്കിലുള്ള ആരെയെങ്കിലും അവിടെ നിയോഗിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. എന്നാല്‍, പുലിയെ ഒരിക്കല്‍ കണ്ടയാളെന്ന നിലയില്‍ പിസിയെ [...]

ടൈഗര്‍ഹില്‍സിലെ ചീറ്റപ്പുലി – 1

Posted 12 November 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

പള്ളിവാതുക്കല്‍ തോമയാണ് ആദ്യം കണ്ടത്. തന്റെ പലചരക്കുകടയിലേക്കുള്ള ചരക്കെടുക്കാനെന്ന പേരില്‍ ടൌണില്‍ പോയി കള്ളും കുടിച്ച് പെണ്ണും പിടിച്ച് സി ക്ളാസ് തിയറ്ററില്‍ കയറി തുണ്ടു പടവും കണ്ട് തൂവാനത്തുമ്പിയായി മടങ്ങി വരുന്ന വഴിയില്‍ അവന്‍ കിടന്നു- പുലി !
തോമ അലറിവിളിച്ചു. തൊട്ടപ്പുറത്ത് ഗ്രാമത്തിന്റെ വികാരമായ ബീന ലോപ്പസിന്റെ വീട്ടില്‍ നിന്ന് സൂപ്പര്‍മാനെപ്പോലെ ഒരാള്‍ പറന്നുപോയി. (സുന്ദരിയായ ബീനയ്ക്ക് ജെന്നിഫര്‍ ലോപ്പസിന്റെ അതേ സ്ട്രക്ചറാണെന്നു കണ്ടെത്തിയ അവറാച്ചന്‍ മുതലാളിയുടെ മകന്‍ സാംകുട്ടിയാണ് ബീനയുടെ പേരിനൊപ്പം ലോപ്പസ് [...]

റോസി- ഒരു കുറ്റാന്വേഷണ കഥ (ഭാഗം-2)

Posted 09 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

നീലമേഘങ്ങളെ കീറിമുറിച്ചുകൊണ്ട് നാലു മണ്ികൂര്‍ ലേറ്റായി നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ വിമാനത്തില്‍ അയാളുണ്ടായിരുന്നു- ഡിക്ടറ്റീവ് ചാര്‍ളി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ചാര്‍ളിയെ സ്വീകരിക്കാന്‍ കാത്തുനില്‍പുണ്ടായിരുന്നു. സുന്ദരിയായ ജില്ലാ കലക്ടര്‍ മെറീന അലക്സാണ്ടര്‍ വരെ ഉണ്ടായിട്ടും അവരെയെല്ലാം നിരാരാക്കിക്കൊണ്ട് ചാര്‍ളി വിമാനത്താവളത്തിന്റെ പുറകിലത്തെ മുള്ളുവേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി പുറത്ത് പോയി ബസില്‍ കയറി സിറ്റി പൊലീസ് കമ്മിഷണറുടെ മുറിയില്‍ കാത്തിരുന്നു. ചാര്‍ളിയെ കാണാതെ നിരാശരായ കമ്മിഷണറും സംഘവും തിരികെ എത്തുമ്പോള്‍ ദാ ഇരിക്കുന്നു സാക്ഷാല്‍ ചാര്‍ളി [...]

റോസി – ഒരു കുറ്റാന്വേഷണകഥ (ഭാഗം-1)

Posted 08 September 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

റോസി ആരായിരുന്നു എന്നാര്‍ക്കുമറിയില്ലായിരുന്നു. പക്ഷെ, അവളെ എല്ലാവര്‍ക്കുമറിയാമായിരുന്നു. കാരണം, ജയിലിലെ ഏറ്റവും നല്ലവനായ തടവുകാരന്‍ ക്ളീറ്റസിന്റെ കാമുകിയായിരുന്നു റോസി. ജയില്‍ ഭിത്തിയില്‍ നിറയെ റോസി, റോസി, റോസി എന്നെഴുതിവച്ച ക്ളീറ്റസിന്റെ പ്രണയകഥ മുഴുവനായും അറിയാവുന്ന സഹതടവുകാരന്‍ മാര്‍ക്കോസ് ജയില്‍ ചാടിയതു മുതലാണ് ക്ളീറ്റസിനു ടെന്‍ഷന്‍ തുടങ്ങിയത്.
എവിടെയാണ് പെണ്ണുങ്ങള്‍ ഫ്രീയായി ഉള്ളത് എന്നു നോക്കി നടക്കുകയാണ് മാര്‍ക്കോസ് റേപ് ചെയ്യാന്‍. ജയില്‍ ചാടിയ മര്‍ക്കോസ് പിന്നെന്തു ചെയ്തു എന്നതിനെപ്പറ്റി ആരും ഒന്നും പറഞ്ഞു കേള്‍ക്കാത്തപ്പോള്‍ വല്ല കള്ളവണ്ടിയും [...]

ഗുഡ് മോര്‍ണിങ് ഡെയ്സി

Posted 07 July 2008 | By Berly Thomas | ബെര്‍ളി തോമസ് | Categories: Series | View Comments

ഏതാനും നിമിഷങ്ങള്‍ക്കകം വാതില്‍ തുറന്നു. ഷൈന്‍ കരുതിയിരുന്നത് പോലെ തന്നെ പാതി തുറന്ന് ഉറക്കച്ചടവോടെ അവള്‍ പുറത്തേക്ക് നോക്കി. മുഖത്ത് ഷൈന്‍ കരുതിയിരുന്നതിനെക്കാള്‍ വിസ്മയം സന്തോഷം.
ഹായ്… ഷൈന്‍ അല്ലേ!.. വരൂ വരൂ വരൂ..
ഷൈന്‍ പെട്ടെന്നൊന്നു നിരീക്ഷിച്ചു. വേഷം ഉദ്ദേശിച്ചതുപോലെ നൈറ്റ് ഗൌണല്ല, ചുരിദാറാണ്. അത് ഒട്ടും സീത്രൂവുമല്ല. പക്ഷെ, സാരമില്ല. എന്തൊരു വേഷമാ ഡെയ്സീ എന്നു ചോദിക്കാന്‍ തക്ക വണ്ണം അവള്‍ ചുരിദാറിന്റെ ടോപ്പ് മാത്രമേ ഇട്ടിട്ടുള്ളൂ. മതി അര്‍ധനഗ്നയായ ഡെയ്സി ! കൊള്ളാം!.
അകത്തേയ്ക്ക് വരൂ !- [...]

Related Posts with Thumbnails